തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊന്ന് മകൻ. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രദീപ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.
ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്നതിനിടെ കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ്. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായി വിവരം.