കഴിഞ്ഞ എട്ട് വർഷമായി തോൽവി അറിയാത്ത ഒരു ഇന്ത്യൻ സിനിമയുണ്ട്. പല പാൻഇന്ത്യൻ ചിത്രങ്ങൾ ബോക്സ് ഓഫീസിനെ ഇളക്കിയപ്പോഴും സ്ഥാനഭ്രംശം സംഭവിക്കാത്തൊരു ചിത്രം. അത് 2016 ഡിസംബറിൽ ആമിർ ഖാന്റേതായി പുറത്തുവന്ന ദംഗൽ ആണ്. ഗുസ്തി പ്രമേയമായി എത്തിയ ചിത്രം ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2,024 കോടിയാണ് ദംഗൽ നേടിയ ആകെ കളക്ഷൻ.
ഇന്ത്യയിൽ നിന്നും 511.58 കോടി നേടിയപ്പോൾ വിദേശത്ത് നിന്നും 205 കോടിയും നേടി. 70 കോടിയാണ് ദംഗലിന്റെ മുടക്കുമുതല്‍ എന്നാണ് വിവരം. ആമിർ ഖാന്റെ 60-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ദംഗൽ വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ വർഷങ്ങളിലായി കെജിഎഫ് ചാപ്റ്റർ 2, ആർആർആർ, ജവാൻ തുടങ്ങിയ വമ്പൻ സിനിമകൾ എത്തിയിട്ടും പുഷ്പ 2 വന്നിട്ടുപോലും ദംഗലിനെ മറികടക്കാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. 1800 കോടിയാണ് പുഷ്പയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.