കോട്ടയം: ഫറൂക്ക് കോളേജിൽ നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന വികലമായ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം ജനതയെ ഉൾപ്പടെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ രംഗത്ത് വന്നപ്പോൾ കേരളത്തിലെ ഭരണപക്ഷവും – പ്രതിപക്ഷവും വഖഫ് നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതു മൂലം മുനമ്പം ജനതവീണ്ടും കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹര്യമാണ്.
ഈ സാഹചര്യത്തിൽ മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന കേരളത്തിലെ ഇന്ത്യാമുന്നണിക്ക് മുനമ്പം ജനതയോട് അത്മാർത്ഥത ഉണ്ടെങ്കിൽ ജനുവരി 17 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം എന്ന് ആവശ്യപ്പെട്ട് ജനുവരി 16 ന് 10 AM മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധൃക്ഷത വഹിക്കും. ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ മുഖ്യപ്രസംഗം നടത്തും. പാർട്ടിയുടെയും , പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും കോട്ടയം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
സംഘടന ചുമതല ഉള്ള പാർട്ടി വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ, രാജേഷ് ഉമ്മൻ കോശി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ മയക്കുമരുന്നിന്റെ അടിമകളാക്കുന്നതിൻ്റെ പ്രധാന കാരണമായ വിദ്യാർത്ഥി രാഷ്ട്രിയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് മുഖ്യമന്ത്രിക്ക് നിവേധനം നൽകുമെന്നും, വിദ്യാർത്ഥി രാഷ്ട്രിയം നിരോധിക്കാൻ കോടതിയിൽ കക്ഷി ചേരാനും പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനം എടുത്താതായും നേതാക്കൾ അറിയിച്ചു.