മാർവെൽ സിനിമയിലെ സുപ്രധാന കാമിയോ റോൾ ചെയ്യുന്ന മനുഷ്യൻ ആണ് സ്റ്റാൻലി. എട്ടുകാലി കടിച്ചാൽ സൂപ്പർ പവർ കിട്ടും സൂപ്പർമാനെ പോലെ പറക്കാൻ പറ്റുമെന്ന് കരുതിയിരുന്ന ഒരു ചെറുപ്പകാലമുണ്ടായിരിക്കും ഭൂരിഭാഗം എല്ലാവർക്കും.
സൂപ്പർ ഹീറോ സിനിമകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകപ്രീതി പകരം വെക്കാനില്ലാത്തതാണ്. സ്റ്റാൻലി മാർട്ടിൻ ലീബർ എന്ന പേരും സൂപ്പർ ഹീറോ സിനിമ ആരാധകർക്ക് സുപരിചിതമാണ്.
1922 മൻഹാട്ടനിൽ ജനനം. പിന്നീട് ടൈംലി കോമിക്സിൽ അസിസ്റ്റന്റ് ആയി കരിയർ ആരംഭിച്ചു. ടൈംലി കോമിക്സ് പിന്നീട് മാർവെൽ കോമിക്സ് ആയി മാറിയപ്പോൾ അതിന്റെ അമരക്കാരനായി. ഇന്ന് ഹോളിവുഡ് സിനിമാ വ്യവസായത്തെ താങ്ങിനിർത്തുന്ന സ്പൈഡർ മാൻ, ഹൾക്, അയേൺ മാൻ, ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ മാർവെൽ, തോർ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളൊക്കെയും സ്റ്റാൻ ലീ യുടെ സംഭാവനയാണ്.
കുട്ടികളെ മാത്രം ലക്ഷ്യം വെച്ചിരുന്ന ഇൻഡസ്ടറി ആയിരുന്നു കോമിക് ഇൻഡസ്ട്രി. അവിടെ മുതിർന്നവർക്കും ഒരു സാധ്യതയുണ്ടെന്ന് കണ്ടെത്തി അവരെ ലക്ഷ്യം വെച് അവർക്ക് വേണ്ടുന്ന തരത്തിൽ കഥാപാത്ര സൃഷ്ടി നടത്തി കോമിക്സ് ന്റെ വാണിജ്യത്തിനു പുതുയുഗം രചിച്ചു അദ്ദേഹം കോടിക്കണക്കിന് ആരാധകരെ ഉണ്ടാക്കി.
വെറും കോമിക് കഥാപാത്രങ്ങൾ എന്നതിലുപരി കലയിലൂടെ തൻറെ ശക്തമായ പൊളിറ്റിക്സ് സംസാരിക്കുന്നതിനും അദ്ദേഹം ശ്രമിച്ചു. 2018 ഹൃദയസംബന്ധമായ രോഗങ്ങളാൽ മരണമടഞ്ഞു. മണ്മറഞ്ഞു പോയെങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും മരിക്കാത്ത മനുഷ്യൻ ആണ് സ്റ്റാൻലി.