അതിരപ്പളളി: അതിരപ്പള്ളി വനത്തിനുള്ളില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ ഇന്ന് വിദഗ്ധസംഘം പരിശോധിക്കും. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധന. വയനാട്ടില്‍ നിന്നും ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവില്‍ ആന നിരീക്ഷണത്തിലാണ്. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവില്‍ വനം വകുപ്പ്.