രാജ്യം ദീപാവലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ അബുദാബിയിലെ ഒരു ക്ഷേത്രവും ദീപാവലിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. അബുദാബിയിലെ ബാപ്സ് ഹിന്ദുമന്ദിറാണ് തീര്‍ഥാടകര്‍ക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നത്. 31 ദീപാവലി ദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ആഘോഷങ്ങളും പ്രത്യേക ചടങ്ങുകളും നടത്തുന്നത്.
ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് പരമാവധി രണ്ടു മണിക്കൂര്‍ ആയിരിക്കും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദര്‍ശനം ഒരുക്കം. ക്ഷേത്രത്തില്‍ ദീപാവലി ആഘോഷത്തിന് റെക്കോര്‍ഡ് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.