കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റസ്സൽ തന്നെയാണ് ജില്ലാ സെക്രട്ടറി. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.
എ വി റസൽ, പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, റെജി സഖറിയ, എം കെ പ്രഭാകരൻ, പി വി സുനിൽ, ജോയി ജോർജ്, എം എസ് സാനു, പി ഷാനവാസ്, രമാ മോഹൻ, വി ജയപ്രകാശ്, കെ രാജേഷ്, ഗിരീഷ് എസ് നായർ, പി എൻ ബിനു, തങ്കമ്മ ജോർജുകുട്ടി, ജെയ്ക് സി തോമസ്, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്, വി ജി ലാൽ, സജേഷ് ശശി, കെ ആർ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമീം അഹമ്മദ്, ഡോ. പി കെ പത്മകുമാർ, സി എൻ സത്യനേശൻ, ബി സുരേഷ് കുമാർ, അഡ്വ. ഷീജാ അനിൽ, ബി ശശികുമാർ, കെ ജയകൃഷ്ണൻ, കെ കെ രഞ്ജിത്ത്, സുഭാഷ് പി വർഗീസ് എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.