ദുബായ്:വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുബായില്‍ മലയാളി യുവാവ് അന്തരിച്ചു.കണ്ണൂര്‍ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം.അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിന്റെ മരണം.
ഗ്രീന്‍ എനര്‍ജി സമാഹരണം;3,400 കോടിക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി ഗൗതം അദാനി
സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ദുബായില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.എന്‍ പി മൊയ്തു-വി കെ ഷഹന ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: റാബിയ, റിയൂ.