കൊല്ലം: അഞ്ചലില്‍ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. അറക്കല്‍ മലമേല്‍ സ്വദേശി അരുണാണ് മരിച്ചത്. അറക്കല്‍ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വിദേശത്ത് ജോലി ഉണ്ടായിരുന്ന അരുണ്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വന്നതായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകട മരണത്തിന് അഞ്ചല്‍ പൊലീസ് കേസ് എടുത്തു.