സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് നൽകിയില്ല.
റിയാദ് കോടതി ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കോടതി വധശിക്ഷ റദ്ദാക്കിയത്. ഈ മാസം പന്ത്രണ്ടിന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. മൂന്ന് തവണയായി മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. സൗദി ബാലന്റെ കൊലപാതക കേസിൽ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം