തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ പറഞ്ഞു. മുഴുവൻ സാമ്പത്തിക ഇടപാടും അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണ് നടത്തിയതെന്നും ആനന്ദകുമാർ വ്യക്തമാക്കി.
മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും രാജിവെച്ചുവെന്നും എന്നാൽ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.