പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. ഇന്നലെ ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി.
രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും,പേപ്പർ സ്പ്രൈ അടിച്ചും , ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പോലീസ് പിന്തിരിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് ഇയാൾ പിടിയിലായത്.