മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി പിടിയിൽ. താനെയിൽ നിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയാതായി സമ്മതിച്ചു. വിജയ് ദാസ് ഹോട്ടൽ ജീവനക്കാരനാണ്. ആക്രമണം നടത്തി നാലാം ദിവസമാണ് പ്രതി പ്രതി പിടിയിലാകുന്നത്. മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയിൽ ഹാജരാക്കും. മുംബൈ ക്രൈംബ്രാഞ്ച് സംഘം രാവിലെ 9 ന് മാധ്യമങ്ങളെ കാണും.