ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ( 85 )അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി മൂന്ന് മുതൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇരുപതാം വയസ്സിൽ സന്യാസം സ്വീകരിച്ച സത്യേന്ദ്ര ദാസ് നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു. 1992 മുതൽ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പകരംവെയ്ക്കാൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായതെന്നാണ് ആചാര്യ സത്യേന്ദ്ര ദാസിന്റെ മരണത്തെ കുറിച്ച് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.