അഭിനയം തനിക്ക് ഒട്ടും ഇഷ്ടമില്ലാ പ്രൊഫെഷൻ ആണെന്ന് നടി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിത്യയുടെ തുറന്നു പറച്ചിൽ. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫെഷൻ ആണ് അഭിനയമെന്നും ഒരു ഓപ്ഷൻ ലഭിച്ചാൽ അഭിനയം നിർത്തുമെന്നും നിത്യ പറഞ്ഞു.
ഒരു നോർമൽ ലൈഫ് ആണ് ആഗ്രഹം. ഒരു അഭിനേതാവ് ആയിരിക്കുമ്പോൾ നമുക്കൊരിക്കലും ഫ്രീയായി ഇരിക്കാൻ കഴിയില്ലെന്നും നിത്യ മേനോൻ പറഞ്ഞു. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയതെന്നും താരം പറഞ്ഞു.
‘എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നത്. അത് ദൈവത്തിന്റെ തീരുമാനമാകാം’, എന്നുമാണ് നിത്യ മേനോൻ പറഞ്ഞത്.