ഹോങ്കോങ് സിനിമയിൽ വൻ ഹിറ്റായി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാൽഡ് ഇൻ മൂന്ന് ഇന്ത്യൻ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തുക. ജനുവരി 24 നാണ് ഇന്ത്യൻ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യൻ ഭാഷകളിലെ ട്രെയ്ലറും വിതരണക്കാർ പുറത്തുവിട്ടിട്ടുണ്ട്.
മാർഷ്യൽ ആർട്സ് ആക്ഷൻ ഗണത്തിൽപെടുന്ന ചിത്രം ആഭ്യന്തര വിപണിയിൽ നേടിയത് വൻ സ്വീകാര്യതയാണ്. അവിടെയൊക്കെ മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാൻ മൂവി മേക്കേഴ്സുമായി ചേർന്ന് സൻഹാ സ്റ്റുഡിയോസ് ആണ്.
സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെൻ, റെയ്മണ്ട് ലാം, ടെറൻസ് ലോ, കെന്നി വോങ്, ഫിലിപ്പ് എൻജി, ടോണി വു, ജർമ്മൻ ചിയൂങ് എന്നിവർ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷൻ ചിത്രമാണിത്. യുയിയുടെ സിറ്റി ഓഫ് ഡാർക്ക്നെസ് എന്ന നോവലിനെയും ആൻഡി സെറ്റോയുടെ അതേ പേരിലുള്ള മാൻഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്.