ബോളിവുഡ് താരം ആമിര്‍ ഖാന് മൂന്നാമതും വിവാഹിതനാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമിര്‍ ഖാന് ബംഗ്ലൂര് സ്വദേശിയുമായി പ്രണയത്തിലാണെന്നതടക്കമുളള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ താരം ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
റീണ ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. 2002-ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു. 2005-ല്‍ അമിര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. എന്നാല്‍ 2021-ല്‍ ഈ ബന്ധവും വേര്‍പിരിയുകയായിരുന്നു. ജുനൈദും ഇറാ ഖാനുമാണ് അമിറിന്റെ മക്കള്‍. അതേസമയം ചിത്രം സിത്താരെ സമീന്‍ പര് ആണ് ആമിര്‍ നായകനായി വരാനിരിക്കുന്നത് .