ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം ലഭിച്ചു. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.
അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്ന രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അപകടത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന് അല്ലു അർജുൻ വാദിച്ചു. കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.