പ്രമുഖ ബോളിവുഡ് നടന് അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ നടന് നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്. 2004ല്‍ പുറത്തിറങ്ങിയ അലിബാബ ആനി ചലിഷിതാലെ ചോര്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
ഷാറൂഖ് ഖാന്, സല്മാന് ഖാന് അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അതുല്‍ പര്‍ചുരെ അഭിനയിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചുവെന്നും നടന് പറഞ്ഞിരുന്നു.