നടൻ ദിലീപ് ശബരിമലയിൽ വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാവില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉച്ചക്ക് 12 : 30 നകം തന്നെ മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
നടൻ ദിലീപ് ഇന്നലെയാണ് ശബരിമലയിൽ ദർശനം നടത്തിയത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്ന വിഷയമാണ് ഹൈക്കോടതി പരിഗണിക്കുക.