കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നടന് ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഇന്ന് 11 മണിയോടെ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇടവേള ബാബുവിനെ ജാമ്യത്തില്‍ വിട്ടയക്കും.
രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ഇടവേള ബാബുവിനെ വിട്ടയക്കും. താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. മലയാളത്തിലെ നാല് നടന്മാരില് നിന്ന് ദുരനുഭവമുണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തിയത്.