എംമ്പുരാനും വിവാദങ്ങളും ഒരു ഭാഗത്ത് ആളിപ്പടരുകയാണ് . ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തെഴുതിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ചയായാണെന്നും മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടിക്കളെയും ഉൾപ്പെടുത്തി ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്നുമാണ് ഹരീഷ് പേരടി കത്തിൽ പറയുന്നു . ഒരു തുറന്ന കത്തുമായാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്.. എന്നാരംഭിച്ചാണ് കത്ത് . നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദ്ധത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും കോൺഗ്രസ്സിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ് എന്നുമായിരുന്നു ഹരീഷ് പേരടിയുടെ കത്തിൽ പറഞ്ഞത്.