തെന്നിന്ത്യൻ നടൻ ജയം രവി വിവാഹമോചിതനായി. ഭാര്യ ആർതിയുമായുള്ള 15 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചതായി താരം തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആർതിയുമായുള്ള വിവാഹമോചനം ഏറെ ബുദ്ധിമുട്ടേറിയതാണെന്നും വളരെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നടൻ പറഞ്ഞു.
‘ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.

എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക. അതു തുടരും. ഞാൻ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും’.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്ന് അഭ്യർഥിക്കുകയാണെന്നും ജയം രവി പറഞ്ഞു.

ഒരു വർഷമായി ഇരുവരും വേർപിരിയാനൊരുങ്ങുന്നു എന്ന അഭ്യൂഹം നിലനിന്നിരുന്നു. ആർതി ഇൻസ്റ്റഗ്രാമിൽ നിന്നടക്കം ജയം രവിയുമായുളള ചിത്രങ്ങൾ നീക്കം ചെയ്തത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. 2009-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ആരവ്,അയാൻ എന്ന രണ്ട് ആൺകുട്ടികളുണ്ട്.
Can you be more specific about the content of your enticle? After reading it, I still have some doubts. Hope you can help me.