കൊച്ചി: നടന് മോഹന്‍ലാൽ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് തുടർന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് നടന്റെ അസുഖ വിവരം പുറത്തുവിട്ടത്.
മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.