മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. പുലര്‍ച്ചെ 2.30 ഓടെയാണ് നടന്റെ ബാന്ദ്രയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേൽക്കുകയായിരുന്നു.
താരത്തിന്റെ നട്ടെല്ലിൽ നിന്ന് കത്തി പുറത്തെടുക്കാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മുറിവിൽ നിന്നും രണ്ടര ഇഞ്ചോളം വരുന്ന കത്തിയുടെ കഷ്ണം പുറത്തെടുത്തു. താരം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതില്‍ നിന്നാണ് ഒരു അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെ കയറി ഫയര്‍ എസ്കേപ്പ് പടികള്‍ വഴിയാണ് അക്രമികൾ അകത്തു കയറിയത്. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. രൺബീർ-ആലിയ, സോഹ അലി ഖാൻ, കുനാൽ ഖേമു തുടങ്ങിയ താരങ്ങൾ ആശുപത്രിയിൽ എത്തി.