കൊച്ചി:മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു.കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.താരസംഘടനയായ ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്.’അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.ജഗദീഷും ജയന് ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ട്രഷറര്‍ പദവിയിലേക്ക് നടന് ഉണ്ണി മുകുന്ദന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു നടന്. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു.ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി.