കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.
ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷന് വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.