കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ ഉപഹരജി ഹൈകോടതി തള്ളി. മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഉപഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്.
കോടതിയിൽ സൂക്ഷിച്ചിരുന്ന കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നൽകിയ ഹരജിയിൽ ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നുക്കിയിരുന്നു.