ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്.തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി തുടർന്ന് ത്രിവേണി സംഗമത്തില്‍ സ്നാനവും ചെയ്തു.’ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’-കത്രീന കൈഫ് പറഞ്ഞു.
കത്രീന കൈഫിന്റെ ചിത്രങ്ങള്‍ പര്‍മത് നികേത് ആശ്രമത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്രയും പവിത്രമായ ഒരു സമ്മേളനത്തിലെ ബോളിവുഡിന്റെ സാന്നിധ്യം യുവാക്കള്‍ക്ക് ആത്മീയത, സംസ്കാരം എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാട് നല്‍കുന്നുവെന്നും ചിത്രങ്ങള്‍ക്കൊപ്പം പര്‍മത് നികേത് ആശ്രമം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.അതെസമയം വിക്കി കൗശലും മഹാകുംഭമേളയ്ക്കെത്തിയിരുന്നു. ഈ മാസം 13-നാണ് ഛാവ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പ്രയാഗ് രാജിലെത്തിയത്. അക്ഷയ് കുമാര്‍, വിജയ് ദേവരകൊണ്ട, ഇഷ ഗുപ്ത, ഹേമാ മാലിനി തുടങ്ങിയ താരങ്ങളും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.