മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ടെറസില്‍ നിന്ന് വീണ് മരിച്ചു. ടെറസ്സില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പഞ്ചാബി സ്വദേശിയായ അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളിയായ ജോയ്സ് പോളികാര്‍പ്പാണ് അനില്‍ അറോറയുടെ ഭാര്യ. ഇവരുടെ മൂത്ത് മകളാണ് മലൈക. അമൃത അറോറയാണ് മലൈയ്ക്കയുടെ ഇളയ സഹോദരി. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി ഇവര്‍ വിവാഹമോചനം നേടിയിട്ടില്ല.