ഷൊര്‍ണൂര്‍: പ്രശസ്ത സിനിമ,സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്.
മീന ഗണേഷിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കാലിന് വയ്യാതെ വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു. സംസ്കാരം ഇന്ന് വെെകീട്ട് 4-ന് നടക്കും.