സംവിധായകന് രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്കി ബംഗാളി നടി ശ്രീലേഖ മിത്ര.കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചെന്നാണ് പരാതിയില്‍ പറയുന്നത്.ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും,ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.കേസിനുപിന്നാലെ പോകുന്നില്ലായെന്നാണ് ആദ്യം നടി പറഞ്ഞിരുന്നതെങ്കിലും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ശ്രീലേഖ മിത്ര പൊലീസിനെ അറിയിച്ചിരിക്കുന്നത്.ശ്രീലേഖയുടെ ആരോപണം ശക്തമായതോടെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു
‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.സംഭവത്തില്‍ അന്ന് രാത്രി തന്നെ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോടാണ്.എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി തുറന്നു പറഞ്ഞു.