കൊച്ചി: കേരളത്തിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. കളമശ്ശേരിയിൽ 70 ഏക്കർ സ്ഥലത്താണ് ലോജിസ്റ്റിക് പാർക്ക് ഒരുങ്ങുന്നത്. പാർക്ക് നിർമിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോജിസ്റ്റിക്സ് പാര്‍ക്കാണ് കളമശ്ശേരിയില്‍ വരുന്നത്. അദാനിയുടെ നിക്ഷേപം കേരളത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.