തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ നീക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്ച ശ്രീജിത്ത് ചുമതലയേറ്റു. ഈ മാസം 18 വരെ അജിത് കുമാർ അവധിയിലാണ്. അജിത് കുമാറിനെതിരായ അന്വേഷണം വന്നപ്പോൾ സേനയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനിൽ നിലനിർത്തിയിരുന്നു.