തിരുവനന്തപുരം: ആരോപണങ്ങളില്‍ മൊഴി നല്കാന് എഡിജിപി എം ആര് അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കമുളള ആരോപണങ്ങളിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. പ്രത്യക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുന്നതിനൊപ്പം ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്.
ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം.
Thanks for sharing. I read many of your blog posts, cool, your blog is very good.