തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആലിയ ഭട്ട്. സമീപകാലത്ത് താന്‍ നടത്തിയ സൈക്കോളജിക്കല്‍ ടെസ്റ്റിലാണ് രോഗം സംബന്ധിച്ച് അറിവ് ലഭിക്കുന്നതെന്നും ആലിയ പറഞ്ഞു. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു.
പലപ്പോഴും ക്ലാസില്‍ നിന്ന് സംസാരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു.
അറ്റന്ഷന് ഡിഫന്‍സി/ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ് എഡിഎച്ച്ഡിയുടെ പൂര്‍ണ്ണ രൂപം. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, ‘ഞങ്ങള്‍ക്ക് അത് അറിയാമായിരുന്നു’ എന്നായിരുന്നു അവര്‍ പറഞ്ഞത്,’ ആലിയ പറഞ്ഞു.
നീണ്ട സമയം ശ്രദ്ധയോടെയും പൂര്‍ണമായ മനസാന്നിധ്യത്തോടെയും ഇരിക്കാന്‍ കഴിയുന്ന വളരെ കുറച്ച് സന്ദര്‍ഭങ്ങളെ തന്റെ ജീവിതത്തിലുള്ളത്. അതിലൊന്ന് മകള്‍ രാഹയ്ക്കൊപ്പമുള്ളതും, മറ്റൊന്ന് ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി നില്‍ക്കുമ്പോഴാണെന്നും ആലിയ പറഞ്ഞു.