ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് കണ്ണൂർ ജില്ലാ കോർഡിനേറ്ററുമായ അഡ്വ. സരിൻ ശശി തളിപ്പറമ്പിൽ നടന്ന CPM കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വെച്ച് സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പയ്യന്നൂർ എരിയാ കമ്മിറ്റി അംഗമാണ്.
ബാലസംഘത്തിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച സരിൻ ശശി എസ് എഫ് ഐ യിലും, ഡി.വൈ.എഫ് ഐ യിലും താഴെ തട്ടുമുതൽ പ്രവർത്തിച്ചതിന്റെ അംഗീകാരമായാണ് സംഘടനയിൽ പടിപടിയായി ഉയർന്നത്. എസ്.എഫ് ഐ ജില്ലാ സെക്രട്ടറി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ സുപ്രധാന പദവികളിലെത്തിയ സരിൻ സംഘടനയിലെ മികച്ച മാതൃകയാണ്.
വിദ്യാർത്ഥി-യുവജന രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരം എന്ന നിലയിലാണ് കണ്ണൂർ ജില്ലാ യുവജനക്ഷേമ ബോർഡ് കോർഡിനേറ്ററുടെ പദവിയിൽ സരിൻ ശശി എത്തിയത്. സാമ്പത്തിക ശാസ്ത്രത്തിലും, നിയമത്തിലും ബിരുദധാരിയായ സരിൻ ശശി യുവജന രംഗത്തെ മികച്ച മാതൃകയാണ്.