തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന് കുട്ടി. സുരേഷ് ഗോപി കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. കേരള സ്കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന് കുട്ടിയുടെ പ്രതികരണം.
എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ്, ഒറ്റ തന്ത പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ നാലിനാണ് സ്കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷി കുട്ടികള്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ കായികമേളയ്ക്കുണ്ട്. 17 വേദികളിലായി 24,000 ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.