പ്രേക്ഷകർക്ക് ഏറെ സ്വീകാര്യയായ നടിയാണ് ജ്യോതിക. ഇപ്പോഴിതാ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള് ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്.
പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. വലിയ നടന്മാര്ക്ക് വേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ എടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്നും അവർ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത് എന്നുമാണ് ജ്യോതിക വ്യക്തമാക്കുന്നത് . ടബ്ബ കാര്‍ട്ടല്‍ എന്ന ഹിന്ദി വെബ് സീരിസ് ആണ് ജ്യോതികയുടെതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘