കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 22ന് നേരിട്ട് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിൽ പരിശോധന തുടരുകയാണ്. ഇന്നലെ ആറുമണിക്കൂറോളം ആണ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തത്.
ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ച് എന്നാണ് ഇ.ഡിയുടെ കണ്ടെത്താൻ. പ്രാഥമികമായി 595 കോടി രൂപയും ചട്ടലംഘനമാണ് കണ്ടെത്തിയത്. ഇതിൽ 75% പണമായാണ് സ്വീകരിച്ചതെന്നും ഇ.ഡി പറയുന്നു. ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് പല ഘട്ടങ്ങളിലായി ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. റൈഡിൽ പിടിച്ചെടുത്ത രേഖകളിൽ ഫെമ ചട്ടലംഘനവും ആർബിഐ ചട്ടലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്.