ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയുമായി ഗവേഷകർ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന് എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയും ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് സംവിധാനം.