വാഷിങ്ടണ്‍: അടുത്ത 30 വര്‍ഷം കൊണ്ട് നിര്‍മിതബുദ്ധി (AI) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവും കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനുമായ ജെഫ്രി ഹിന്റണ്‍. ഭൗതികശാസ്ത്ര നൊബേല്‍ ജേതാവുകൂടിയായ വ്യക്തിയാണ് ബ്രിട്ടീഷ്-കനേഡിയന്‍ ശാസ്ത്രജ്ഞന് ജെഫ്രി.
എ.ഐ യുടെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാള്‍ വേഗത്തിലാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എ.ഐ മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാന്‍ 10 മുതല്‍ 20 ശതമാനംവരെ സാധ്യതയുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള എ.ഐ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഹിന്റണ്‍ പറഞ്ഞു.