കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി.കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.വിഷയത്തില്‍ എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്.വിസ കാലവധി കഴിയാറായ സാഹചര്യത്തില്‍ അവിടെയെത്തിയില്ലെങ്കില്‍ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരന് പ്രതികരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്.
ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം
മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് മസ്ക്കറ്റില്‍ പോകാനായി എത്തിയതായിരുന്നു. രാവിലെ അഞ്ചരക്കെത്തിയപ്പോള് ഫ്ലൈറ്റ് കാന്സലാക്കിയെന്നാണ് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുമന്നറിയിപ്പും നല്‍കിയിരുന്നില്ല. ഇന്നൊന്നും അടുത്ത ഫ്ലൈറ്റില്ലെന്നാണ് പറയുന്നത്. 14, 17 തീയതികളിലാണ് ഇനി ഫ്ലൈറ്റ് ഉള്ളൂ എന്നാണ് പറയുന്നത്.റീ ഫണ്ടിങ്ങിന് രണ്ടാഴ്ച എടുക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്’, യാത്രക്കാര്‍ പ്രതികരിച്ചു.