തിരുവനന്തപുരം:ഓണക്കാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികള്‍.ടിക്കറ്റ് തുകയില്‍ മൂന്നും നാലും ഇരട്ടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.സാധാരണയില്‍ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ അടക്കം വിഷയം ഉയര്‍ന്നിട്ടും യാത്രാ നിരക്ക് കുറക്കാന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടില്ല.അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നല്‍കേണ്ട ഗതികേടിലാണ് പ്രവാസികള്‍. കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് ദുരിതം ഇതിലും ഏറെയാണ്.