കുമരകത്ത് വിവാഹ വാർഷികം ആഘോഷിച്ച് നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ഇരുവരും തങ്ങളുടെ കുഞ്ഞിനൊപ്പം വിവാഹവാർഷികം ആഘോഷിച്ചു.
‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! ഈ വർഷം കുമരകത്ത് നടന്ന അവിസ്മരണീയമായ ആഘോഷം, പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് എന്നെ ഓർമ്മിപ്പിച്ചു. നമ്മളുടെ ആദ്യ കാഴ്ച മുതലുള്ള എല്ലാ മധുര സർപ്രൈസുകളിലൂടെയും, യഥാർത്ഥ പരിശ്രമം എങ്ങനെയായിരിക്കുമെന്ന് നിങ്ങളുടെ സ്നേഹം എനിക്ക് കാണിച്ചുതരുന്നു! ചിരിയുടെയും സ്നേഹത്തിന്റെയും ഒരു ജീവിതകാലം ഇതാ-എന്റെ എല്ലാ മുൻ കാമുകന്മാരും കണ്ട് പഠിച്ചോളൂ.’ – വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അമല പറഞ്ഞു.
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം നടന്നത്. ഇരുവർക്കും അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്.