എല്ലാ ട്രെയിൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്.
നിലവിൽ പല ആപ്പുകൾ വഴിയാണ് റെയിൽവേ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു ആപ്പിന്റെ കീഴിൽ കൊണ്ടുവരുന്നത്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. പരിശോധന പൂർത്തിയായതിന് ശേഷം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് നിലവിൽ ബീറ്റ പരിശോധനയ്ക്ക് ലഭ്യമാണ്. ആപ്പ് ഉടൻ എല്ലാവർക്കും ലഭ്യമാകും.
റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് മൊബൈൽ ആപ്പിന്റെ നിലവിലുള്ള ഉപയോക്താക്കൾക്ക് അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നേരിട്ട് തന്നെ ലോഗിൻ ചെയ്യാൻ കഴിയും. പുതിയ സൂപ്പർ ആപ്പിൽ സിംഗിൾ സൈൻ-ഓൺ, ഈസി ഓൺബോർഡിംഗ്/സൈൻ-അപ്പ് തുടങ്ങിയ യാത്രാ സഹായ സവിശേഷതകളും ഇന്ത്യൻ റെയിൽവേയുടെ മറ്റ് യാത്രാ സംബന്ധിയായ എല്ലാ ചോദ്യങ്ങളിലും ഉപയോക്താക്കളെ സഹായിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.
ആപ്പ് നൽകുന്ന സേവനങ്ങൾ
- റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്
- റിസർവ് ചെയ്യാത്ത ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
- പാഴ്സൽ, ചരക്ക് അന്വേഷണങ്ങൾ
- ട്രെയിൻ, പിഎൻആര്‍ സ്റ്റാറ്റസ് അന്വേഷണങ്ങൾ
- ഭക്ഷണം ഓഡർ ചെയ്യാൻ
- പരാതികൾക്കുള്ള സംവിധാനം