തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്.കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അമ്മുമ്മയായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക.
നിലവിൽ പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണങ്ങൾക്ക് ശേഷം എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.
അഫാൻ്റെ മൊഴികളിൽ അവ്യക്തത; ഇപ്പോഴും കൊലപാതക കാരണം കണ്ടെത്താനാകാതെ പൊലീസ്
നിലവിൽ പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.

Leave a comment
Leave a comment