മസ്കത്ത്: കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ,വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം .ഗ്രോസറി സ്റ്റോറുകള്‍, ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന ,മൊബൈല്‍ കഫെ അടക്കം മലയാളികളടക്കം വലിയ തോതില്‍ നിക്ഷേപം ഇറക്കുകയും സംരഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന മേഖലകളിലാണ് നിക്ഷേപം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
വിദേശ മൂലധന നിക്ഷേപ നിയമത്തിലെ അനുശ്ചേദം 14 ന്അനുസൃതമായാണ് പുതിയ തീരുമാനം. ഒമാനി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണന. തങ്ങളുടെ പദ്ധതികള്‍ സ്ഥാപിക്കുന്നതിന് ഒമാനികള്‍ക്ക് ഇളവ് നല്‍കുന്നതും പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പുതിയ നീക്കത്തിന്റെ ലക്ഷ്യങ്ങളാണ്. പുതുതായി 28 വാണിജ്യ പ്രവര്‍ത്തനങ്ങളാണ് ഒമാനികള്‍ക്ക് മാത്രമാക്കിയത്. ഇതോടെ, വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഇവയില്‍ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ. നിയമമനുസരിച്ച് കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. അതേസമയം, രണ്ടായിരത്തിലേറെ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്.