കോഴിക്കോട്:സംസ്ഥാനത്ത് ആരോഗ്യ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അമീബിക് മസ്തിഷ്ക ജ്വരം
ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.കടലുണ്ടി പുഴയില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് മേയ് പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലച്ചോര്‍ കാര്‍ന്നുതിന്നുന്ന അമീബിയുടെ ബാധമൂലം ഉണ്ടാകുന്ന ഈ രോഗത്തിന് നിലവില്‍ മരുന്ന് ലഭ്യമാക്കാനുളള ശ്രമം നടക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.പ്രധാന മരുന്ന് കിട്ടാനുള്ള ഇതിനായി ആരോഗ്യ വകുപ്പ് വിദേശത്തടക്കം ബന്ധപ്പെടുന്നുണ്ട്.