കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി അടക്കം രണ്ടുപേർ മരിച്ചു. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് അർദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്.
ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത് ലോറിയിൽ നാലുപേരും. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.